നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലില്‍ (ടെര്‍മിനല്‍ വണ്‍) യാത്രക്കാര്‍ക്ക് സെല്‍ഫ് ബാ ഗേജ് ഡ്രോപ് സൗകര്യം ആരംഭിച്ചു. ഇന്‍ഡിഗോ, എയര്‍ ഏഷ്യ, എയര്‍ ഇന്ത്യ വിമാനക്കമ്പനികള്‍ ഈ സം വിധാനം വിനിയോഗിച്ചുതുടങ്ങി. ടെര്‍മിനല്‍ ഗേറ്റുകള്‍ക്കരികെ സ്ഥാപിച്ചിട്ടുള്ള 10 കോമണ്‍ യൂസ് സെല്‍ഫ് സര്‍വീസ് (കസ്) കിയോ സ്‌കുകളില്‍നിന്ന് യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസ് പ്രിന്റൗട്ടും ബാ ഗ് ടാഗ് പ്രിന്റൗട്ടും എടുക്കാം. ബാ ഗില്‍ ടാഗ് സ്റ്റിക്കര്‍ ഒട്ടിച്ചശേഷം ഡ്രോപ് സൗകര്യത്തിലേക്ക് പോകാമെന്നും സിയാല്‍ മാനേജിങ് ഡയറ ക്ടര്‍ എസ് സുഹാസ് പറഞ്ഞു. സമീപഭാവിയില്‍ യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസ് എടുക്കാതെത എന്നെ ബാഗേജ് ചെക്ക് ഇന്‍ ചെയ്യാന്‍ കഴിയും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



