കോഫി അന്നന്‍ അന്തരിച്ചു

ബേണ്‍: കോഫി അന്നന്‍(80) അന്തരിച്ചു. ഐക്യരാഷ്ട്രസഭ മുന്‍ സെക്രട്ടറി ജനറലും നോബല്‍ സമ്മാന ജേതാവുമായ കോഫി അന്നന്റെ മരണ വിവരം ബന്ധുക്കളാണ് പുറത്തുവിട്ടത്.

സ്വിറ്റ്‌സര്‍ലന്‍ഡിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ഐക്യരാഷ്ട്രസഭയുടെ ഏഴാമത്തെ സെക്രട്ടറി ജനറലായിരുന്നു അന്നന്‍. 1938 ഏപ്രില്‍ എട്ടിന് ഘാനയിലെ കമസിയിലാണ് കോഫി അന്നന്‍ ജനിച്ചത്.

Related Articles