സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ കനത്ത മഴയ്ക്ക് സാധ്യത

കൊച്ചി:സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, കാസര്‍ക്കോട് ജില്ലകളൊഴികെ എല്ലായിടത്തും മഴയ്ക്ക് സാധ്യതയുണ്ട്.

മഴയ്‌ക്കൊപ്പം പത്തനംതിട്ട, ഇടുക്കി, മലപ്പുറം,വയനാട് ജില്ലകളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്.

കൊല്ലം, തിരുവന്തപുരം, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഒഡിഷാ തീരത്ത് രപം കൊണ്ട് ന്യൂനമര്‍ദമാണ് കേരളത്തില്‍ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടാക്കുന്നതെന്നും കലാവസ്ഥാ വകുപ്പ് അറിയിച്ചു.

Share news
error: Content is protected !!
Scroll to Top