Section

malabari-logo-mobile

കാരാട്ട് ഫൈസലിനെ വിട്ടയച്ചു

HIGHLIGHTS : Koduvalli Municipal Councilor Karat Faisal has been questioned and released in a gold smuggling case.

തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസില്‍ കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്ത് വിട്ടയച്ചു.

നേരത്തെ കാരാട്ട് ഫൈസലിനെ അറസ്റ്റ് രേഖപ്പെടുത്താനായിരുന്നു നീക്കം. അറസ്റ്റ് ഇപ്പോള്‍ വേണ്ടെന്ന നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് വിട്ടയച്ചത്. രണ്ടാഴ്ചയ്ക്കകം ഹാജരാകണമെന്നാണ് അന്വേഷണ സംഘം നിര്‍ദേശിച്ചിരിക്കുന്നത്.

sameeksha-malabarinews

36 മണിക്കൂര്‍ നീണ്ട കസ്റ്റഡിക്ക് ശേഷമാണ് ഫൈസലിനെ വിട്ടയച്ചത്. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷമായിരിക്കും ഇനി കസ്റ്റംസ് ഫൈസലിനെ ചോദ്യം ചെയ്യുക.

കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ ഉദ്യോഗസ്ഥര്‍ കൊച്ചി കസ്റ്റംസ് ഓഫീസില്‍ ഉച്ചയക്ക് ശേഷം എത്തിയിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ നാലാം പ്രതിയായ സന്ദീപ് നായരുടെ ഭാര്യയുടെ മൊഴിയില്‍ ഫൈസലിനെതിരെ പരാമര്‍ശങ്ങളുണ്ട്.

ഫൈസലിന്റെ കൊടുവള്ളിയിലെ വീട്ടിലും ഇതിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലുമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധന നടത്തിയത്. ഇവിടെനിന്ന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് റസാഖിനെ കസ്റ്റഡിയിലെടുത്തത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!