തടവുകാരെ ജയിലില്‍ പുന:പ്രവേശിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അവധി നല്‍കിയ തടവുകാരെ ജയിലില്‍ പുന:പ്രവേശിപ്പിക്കാനുള്ള സമയപരിധി നീട്ടി ആഭ്യന്തര വകുപ്പ് ഉത്തരവ് ഇറക്കി.

ആദ്യഘട്ടത്തില്‍ അടിയന്തിര അവധി ലഭിച്ചവരും ലോക്ക്ഡൗണിന് മുന്‍പ് അവധിയില്‍ പ്രവേശിച്ചവരുമായ 265 തടവുകാര്‍ ഒക്ടോബര്‍ 31 ന് ശേഷം മൂന്ന് ദിവസത്തിനുള്ളില്‍ ജയിലില്‍ പ്രവേശിക്കണം.

രണ്ടാംഘട്ടത്തില്‍ ഓപ്പണ്‍ ജയിലുകളിലേയും വനിതാ ജയിലുകളിലേയും 589 തടവുകാര്‍ നവംബര്‍ 15 ന് ശേഷം മൂന്ന് ദിവസത്തിനുള്ളില്‍ തിരികെ പ്രവേശിക്കണം. മൂന്നാംഘട്ടത്തില്‍ സെന്‍ട്രല്‍ ജയിലുകളിലെയും അതീവ സുരക്ഷാ ജയിലിലെയും 192 തടവുകാര്‍ നവംബര്‍ 30ന് ശേഷം മൂന്ന് ദിവസത്തിനുള്ളിലും ജയിലില്‍ പ്രവേശിക്കണം.

 

Share news
error: Content is protected !!
Scroll to Top