Section

malabari-logo-mobile

കൊടിഞ്ഞി നാട്ടുകൂട്ടം സ്‌നേഹ സംഗമം സെപ്റ്റംബര്‍ 19ന്

HIGHLIGHTS : Kodinji Natukutam Sneha Sangam on September 19

തിരൂരങ്ങാടി:കൊടിഞ്ഞി പ്രദേശത്തെ ജനങ്ങളിലുള്ള സൗഹൃദവും സാംസ്‌കാരിക തനിമയും നിലനിര്‍ത്തുന്നതിന്റെ ഭാഗമായി നമ്മളാണ് കൊടിഞ്ഞിക്കാര്‍ എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 19-ന് കൊടിഞ്ഞി ജി.എം.യു.പി സ്‌കുള്‍ ഓഡിറ്റോറിയത്തില്‍ നാട്ടുകൂട്ടം എന്ന പേരില്‍ സുഹൃദ സ്‌നേഹ സംഗമവും കലാവിരുന്നും സംഘടിപ്പിക്കുന്നു. ചടങ്ങ് എഴുത്തുകാരനും കഥാകൃത്തുമായ പി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിപകളെ ആദരിക്കും, അന്യം നിന്ന് പോകുന്ന കലകളക്കടക്കം വേദിയില്‍ അരങ്ങേറും.

കഴിഞ്ഞ കാലയളവില്‍ നടത്തിപ്പോന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുവാനും കൊടിഞ്ഞിയുടെ സൗഹൃദ പൈതൃകം പുതിയ തലമുറയിലേക്കും പകര്‍ന്നു നല്‍കുവാനുള്ള കര്‍മ പദ്ധതികളും ആവിഷ്‌കരിക്കും, കൊടിഞ്ഞി ഗ്രാമത്തിലെ മത, രാഷ്ട്രീയ, സാംസ്‌കാരിക, കല, കായിക രംഗത്തുള്ള എല്ലാവരെയും പൊതുജനങ്ങള്‍ എല്ലാവരെയും സമഭാവനയോടെ ഒന്നിച്ച് അണി ചേര്‍ക്കുകഎന്നതും കൂട്ടായ്മയുടെയും സംഗമത്തിന്റെയും ലക്ഷ്യം.

sameeksha-malabarinews

അബ്ദുസ്സലാം പനമ്പിലായി, സൈദലവി ഒക്കിനോവ,പ്രതീപ് മാസ്റ്റര്‍, ഫൈസല്‍കുഴിമണ്ണില്‍, തോണിയേരി ഫൈസല്‍, മുസ്തു ഊര്‍പായി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!