തിരൂരങ്ങാടി: കൊടിഞ്ഞി അല്‍ അമീന്‍ നഗര്‍ സ്വദേശി പരേതനായ വലിയ കണ്ടത്തില്‍ ആലിയുടെ മകന്‍ മമ്മുതു (47) ഹൃതദാഘാതം മൂലം ഫുജൈറയില്‍ വെച്ച് മരണപ്പെട്ടു . ഇന്നലെ രാവിലെ പത്ത് മണിയോടെ നാട്ടിലേക്ക് മടങ്ങാനിരിക്കെ പുലര്‍ച്ചെയാണ് റൂമില്‍ മരണം സംഭവിച്ചത്. നേരം വൈകിയും എണീക്കാതെ വന്നതോടെ വിളിച്ചപ്പോഴാണ് മരണപ്പെട്ട വിവരം റൂമിലുള്ളവര്‍ അറിയുന്നത്.
മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇപ്പോള്‍ ഫുജൈറയിലെ ഖോര്‍ഫുഖാന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മൃതദേഹം. ഭാര്യ: കൗലത്ത്, മക്കള്‍: നഫീല്‍, ഷഫീല്‍, നിഷ് വ , സോഹദരങ്ങള്‍: ലത്തീഫ്, ഹമീദ്, ഹുസൈന്‍, സുഹ്റാബി, ആബിദ, സുബൈദ.


