മുഖ്യമന്ത്രിക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി കൊടിക്കുന്നില്‍ സുരേഷ്

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമര്‍ശവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി. നവോത്ഥാനനായകനെങ്കില്‍ മകളെ പട്ടിക ജാതിക്കാരന് വിവാഹം ചെയ്ത് കൊടുക്കണമായിരുന്നു. സിപിഐഎമ്മില്‍ പട്ടിക ജാതിക്കാരായ എത്രയോ ചെറുപ്പക്കാരുണ്ടെന്നുമാണ് പരിഹസിച്ച് പറഞ്ഞത്. അയ്യാങ്കാളി ജയന്തിയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു കൊടിക്കുന്നില്‍ സരേഷിന്റെ പ്രതികരണം.

പട്ടികജാതിക്കാരനായ മന്ത്രിയെ നിയന്ത്രിക്കാന്‍ മനഃസാക്ഷി സൂക്ഷിപ്പുകാരനെ നിയമിച്ചുവെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

എസ്സി എസ്ടി ഫണ്ട് തട്ടിപ്പില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റെ നേതൃത്വത്തില്‍ ദളിത് ആദിവാസി നേതാക്കളുടെ പ്രതിഷേധം സംഘടിപ്പിച്ചത്.

Share news
error: Content is protected !!
Scroll to Top