അയ്യന്‍കാളി ജയന്തി ആചരിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സാമൂഹ്യ പരിഷ്‌ക്കര്‍ത്താവ് മഹാത്മാ അയ്യന്‍കാളിയുടെ 158-ാം ജയന്തി ദിനം ആചരിച്ചു. വെള്ളയമ്പലം സ്‌ക്വയറിലുള്ള അയ്യന്‍കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തി.

പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നാക്കവിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍, പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി ശിവന്‍കുട്ടി, എം.പിമാരായ സോമപ്രസാദ്, കൊടിക്കുന്നില്‍ സുരേഷ് എം.എല്‍.എമാരായ വി.ശശി, അഡ്വ. വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാര്‍, നഗരസഭാ കൗണ്‍സിലര്‍ ഡോ.കെ.എസ്.റീന മറ്റ് രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top