
കൊച്ചി: തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ. ഇന്നലെ മുതലാണ് സര്‍വീസുകള്‍ തമ്മിലുള്ള ഇടവേള കുറച്ച് അധികമായി 12 സര്‍വീസ് ആരംഭിച്ചത്. പ്രതിദിന യാത്രികരുടെ എണ്ണം കൂടിയതോടെയാണ് കൂടുതല്‍ സര്‍വീസ്.
തിരക്കേറെയുള്ളപ്പോള്‍ ഏഴു മിനിറ്റ് 45 സെക്കന്‍ഡാണ് ഇപ്പോള്‍ സര്‍വീസുകള്‍ തമ്മിലുള്ള ഇടവേള. മറ്റ് സമയങ്ങളില്‍ ഇത് പത്തുമുതല്‍ 15 മിനിറ്റുവരെയാകും. രാവിലെ എട്ടുമുതല്‍ പത്തുവരെയും വൈകിട്ട് നാലുമുതല്‍ രാത്രി ഏഴുവരെയുമാണ് തിരക്ക്. ഈ സമയത്തെ സര്‍വീസുകളുടെ ഇടവേളയാണ് ഏഴുമിനിറ്റായി കുറച്ചത്.
ഏഴുവര്‍ഷം പിന്നിട്ട കൊച്ചി മെട്രോ ഒന്നാംഘട്ടം പൂര്‍ണമായി കമീഷന്‍ ചെയ്ത ശേഷം യാത്രികരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായി. ജൂലൈ ആദ്യ ആഴ്ചകളില്‍ തുടര്‍ച്ചയായി പത്തുദിവസം ലക്ഷത്തിലേറെ യാത്രക്കാരുണ്ടായി. രണ്ടാംഘട്ടപാതയുടെ നിര്‍മാണത്തിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ ടെസ്റ്റ് പൈലിങ് ആരംഭിച്ചിട്ടുണ്ട്. കലൂര്‍ സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്കുവരെയാണ് രണ്ടാംപാത.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




