കൊച്ചി മെട്രോ; ശീമാട്ടിയുടെ സ്ഥലം ഏറ്റെടുത്തു

SEEMATTIകൊച്ചി: മെട്രോ പദ്ധതിക്കായി എം ജി റോഡിലെ ശീമാട്ടിയുടെ 32 സെന്റ് സ്ഥലം റവന്യു വകുപ്പ് ഏറ്റെടുത്തു. ശീമാട്ടി ഉടമ ബീന കണ്ണന്‍ സ്ഥലം വിട്ടു നല്‍കാന്‍ സ്വമേധയാ തയ്യാറാവുകയായിരുന്നു.

ഇന്നു രാവിലെയാണു മെട്രോയുടെ ലാന്‍ഡ് അക്വിസിഷന്റെ ചുമതലയുള്ള ഡപ്യൂട്ടി കളക്ടര്‍ ശോഭനയുടെ നേതൃത്വത്തിലുള്ള സംഘം ശീമാട്ടിയില്‍ എത്തിയത്. ശീമാട്ടിയുടെ ഭാഗത്തു നിന്നും മികച്ച സഹകരണമാണ് ഉണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മെട്രോയുടെ അഞ്ചു തൂണുകള്‍ പണിയേണ്ട സ്ഥലമാണ് ഇവിടം. സോഷ്യല്‍ മീഡിയകളില്‍ ശക്തമായ പ്രതികരണമുയര്‍ന്നതിനെ തുടര്‍ന്നാണ് ഏറ്റെടുക്കല്‍ ഇന്നു തന്നെ നടത്തിയത്. മെട്രോയുടെ എല്ലാ പ്രവര്‍ത്തനങ്ങളുമായും സഹകരിക്കുമെന്നു ശീമാട്ടിയുടെ ഉടമ ബീനാ കണ്ണന്‍ വ്യക്തമാക്കി.

ശീമാട്ടിയുടെ സ്ഥലം ഏറ്റെടുത്തതോടെ കൊച്ചി മെട്രോ ഒന്നാം ഘട്ട നിര്‍മാണത്തിനുള്ള എല്ലാ തടസ്സങ്ങളും നീങ്ങി. മെട്രോ പദ്ധതിയുടെ അഞ്ച് തൂണുകള്‍ ശീമാട്ടിയില്‍ നിന്ന് ഏറ്റെടുത്ത സ്ഥലത്ത് സ്ഥാപിയ്ക്കും.

Share news
error: Content is protected !!
Scroll to Top