കൊക്കെയ്‌ന്‍ കേസ്‌; ചെന്നൈയില്‍ അറസ്‌റ്റിലായ പ്രതികളെ കൊച്ചിയില്‍ കൊണ്ടുവന്നു

Exclusive Photos - Models Arrested at Kochi with Shine Tom Chackoകൊച്ചി: ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊച്ചി കൊക്കെയ്ന്‍ കേസില്‍, കഴിഞ്ഞ ദിവസം ചെന്നൈയില്‍ അന്വേഷണസംഘം അറസ്റ്റ് ചെയ്ത രണ്ട് ഇടനിലക്കാരെ ഇന്ന്  പുലര്‍ച്ചെ കൊച്ചിയിലെത്തിച്ചു. ചെന്നൈ സ്വദേശി പൃഥ്വിരാജ് (25), പഞ്ചാബുകാരന്‍ ജസ്ബീര്‍ സിംഗ് (28) എന്നിവരെയാണ് ചെന്നൈയിലെ അണ്ണാനഗറില്‍ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയത്.

ചെന്നൈ കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും കേരള പൊലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. കസ്റ്റഡിയിലുള്ള നൈജീരിയക്കാരന്‍ ഒക്കാവോ കോളിന്‍സിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ചെന്നൈയിലെ കണ്ണികളെപ്പറ്റി വിവരം ലഭിച്ചത്.

ട്രെയിനില്‍ കൊച്ചിയിലെത്തിച്ച പ്രതികളെ ഇന്നു രാവിലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. ഇതോടെ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം എട്ടായി.

ഒന്നാം പ്രതി രേഷ്മയ്ക്കും രണ്ടാം പ്രതി ബ്ലസി സില്‍വസ്റ്ററിനും ഒക്കാവോയെ പരിചയപ്പെടുത്തിയത് പൃഥ്വിരാജും ജസ്ബീറുമാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഒക്കാവോ വഴി രേഷ്മയ്ക്ക് കൊക്കെയ്ന്‍ കൊടുത്തയച്ചതും ഇവരാണ്. ബ്‌ളസിയുടെ മൊഴികളില്‍ ആവര്‍ത്തിച്ചു പറഞ്ഞ ഫ്രാങ്കോ എന്ന ഗോവക്കാരനെ തേടിയുള്ള അന്വേഷണമാണ് കൂടുതല്‍ പ്രതികളിലേക്ക് എത്തിച്ചത്. ഫ്രാങ്കോയും ഒക്കാവോയും ഒരാള്‍ തന്നെയാണ് പൊലീസിന്റെ നിഗമനം.

Share news
error: Content is protected !!
Scroll to Top