മരട് ഫ്‌ളാറ്റ് പൊളിക്കല്‍; ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍;സ്‌ഫോടക വസ്തുക്കള്‍ നിറച്ചു തുടങ്ങി

കൊച്ചി: മരട് ഫ്‌ളാറ്റ് പൊളിക്കാന്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചുതുടങ്ങി. അടുത്ത ശനിയാഴ്ച ഫ്‌ളാറ്റുകള്‍ പൊളിച്ചു തുടങ്ങും. ഹോളിഫെയ്ത്തില്‍ 1471 ദ്വാരങ്ങളിലാണ് സ്‌ഫോടക വസ്തുക്കള്‍ നിറക്കുന്നത്.

ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് കാണാന്‍ എത്തുന്ന ജനങ്ങളെ നിയന്ത്രിക്കാന്‍ പ്രത്യക നടപടി സ്വീകരിച്ചിട്ടുണ്ട്. ഓരോ ഫ്‌ളാറ്റുകള്‍ക്ക് മുന്നിലും അഞ്ഞൂറോളം പോലീസുകാരെ വിന്യസിപ്പിക്കാനാണ് തീരുമാനം. ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തും.

ഫ്‌ളാറ്റ് പൊളിക്കുമ്പോഴുള്ള പ്രകമ്പനം അളക്കാന്‍ ചെന്നൈ ഐഐടിയില്‍ നിന്ന് രണ്ടുപേരെത്തിയിട്ടുണ്ട്.

ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് മുമ്പായി മോക്ഡ്രില്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. 200 മീറ്റര്‍ ചുറ്റളവില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top