ഡിവൈഎഫ്‌ഐ യൂത്ത് മാര്‍ച്ചിന് അഭിവാദ്യവുമായി പുതുമണവാട്ടി

തിരൂര്‍:  പൗരത്വ ഭേദഗതി നിയമത്തിനെതിരെ തിരൂരില്‍ നിന്നും ആരംഭിച്ച ഡിവൈഎഫ്‌ഐ യൂത്ത് മാര്‍ച്ചിന് അഭിവാദ്യവുമായി വിവാഹവേദിയില്‍ നിന്നും മണവാട്ടി എത്തി. പുത്തന്‍തെരു സ്വദേശി പൊറ്റയില്‍ അഷ്‌റഫിന്റെ മകള്‍ തെസ്‌നിയാണ് വിവാഹ പന്തലില്‍ നിന്നും ജാഥ നേതാക്കളെ ഹാരമണിയിക്കാന്‍ ഓടിയെത്തിയത്.
താനാളൂര്‍ പുത്തന്‍തെരു ഫിര്‍ദൗസ് ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു തെസ്‌നിയുടെയും കുറ്റിപ്പാല സ്വദേശി മുഹമ്മദ് ഷഫീഖിന്റെയും വിവാഹ വിരുന്ന് നടന്നത്. ഇതിനിടെയാണ് റോഡിലൂടെ ഡിവൈഎഫ്‌ഐ യൂത്ത് മാര്‍ച്ച് കടന്നുവന്നത്. ഇതോടെ കല്യാണഹാളില്‍ നിന്നും റോഡിലിറങ്ങി ജാഥാക്യാപ്റ്റന്‍ റഹീമിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയായിരുന്നു തെസ്‌നി.
ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം പൗരത്വ നിയമത്തിനെതിരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ നടത്തിയ യൂത്ത് മാര്‍ച്ചിന് അഭിവാദ്യം അര്‍പ്പിക്കാനായത് ഏറെ ആഹ്ലാദം നല്‍കുന്നതായി തെസ്‌നി പറഞ്ഞു.

യൂത്ത് മാര്‍ച്ച് തിങ്കളാഴ്ച കോഴിക്കോട് കടപ്പുറത്ത് സമാപിക്കും.

Share news
error: Content is protected !!
Scroll to Top