Section

malabari-logo-mobile

രാജ്യത്തെ പത്ത് അതീവ സുരക്ഷാ മേഖല പട്ടികയില്‍ കൊച്ചിയും

HIGHLIGHTS : Kochi is in the list of ten most secure areas of the country

രാജ്യത്തെ പത്ത് അതീവ സുരക്ഷ മേഖലകളില്‍ കൊച്ചിയും. കൊച്ചിയിലെ കൂണ്ടനൂര്‍ മുതല്‍ എം ജി റോഡ് വരെയാണ് അതീവ സുരക്ഷ മേഖലയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉള്‍പ്പെടുത്തിയത്. ദക്ഷിണ നാവിക കമാന്‍ഡും കപ്പല്‍ശാലയും സ്ഥിതിചെയ്യുന്ന പ്രദേശമാണ് ഇത്. ഈ തന്ത്ര പ്രധാന മേഖലകളില്‍ ഔദ്യോഗിക രഹസ്യനിയമം ബാധകമാകും. ഈ സ്ഥലങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനും കര്‍ശന നിയന്ത്രണമുണ്ടാകും..ചില മേഖലകളില്‍ പൊതുജനങ്ങളുടെ പ്രവേശനത്തിനും നിയന്ത്രണമുണ്ടാകും.

പ്രതിരോധമന്ത്രാലയത്തിന്റെയും സൈനിക സംവിധാനങ്ങളുടെയും സ്ഥാപനങ്ങളും ഓഫീസുകളും അടക്കം സ്ഥിതി ചെയ്യുന്ന മേഖലകളെയാണ് അതീവസുരക്ഷ പ്രദേശങ്ങളായി പ്രഖ്യാപിക്കുന്നത്. ഈ മേഖലയിലെ പ്രവര്‍ത്തനത്തെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവരുന്നത് ശത്രുരാജ്യങ്ങള്‍ക്ക് സഹായകമാകുമെന്നത് തടയാനാണ് പ്രഖ്യാപനം.

sameeksha-malabarinews

കേരളത്തില്‍ കൊച്ചിയിലെ നാവിക മേഖലയാണ് ഈ വിജ്ഞാപനത്തിന്റെ പരിധിയില്‍ വരിക. കൊച്ചിന്‍ ഷിപ്പിയാര്‍ഡ്, കണ്ടെനര്‍ ഫ്രൈറ്റ് സ്റ്റേഷന്‍, നേവല്‍ജെട്ടി, റോറോ ജെട്ടി, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ക്വാര്‍ട്ടറും നേവല്‍ ബേസും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ഭൂമി, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ക്വാര്‍ട്ടേഴ്‌സ്, പോര്‍ട്ട് ട്രസ്റ്റ് കേന്ദ്രീയ വിദ്യാലയം, കൊങ്കണ്‍ സ്റ്റോറേജ് ഒയാല്‍ ടാങ്ക്, കുണ്ടന്നൂര്‍ േൈഹവയും വാക് വേയും, നേവല്‍ എയര്‍പോര്‍ട്ട് എന്നിവയ്ക്ക് അകത്താണ് അതീവസുരക്ഷാമേഖല.

കേരളത്തിന് പുറമേ തെലങ്കാന, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലും സമാനമായ രീതിയില്‍ സുരക്ഷാമേഖലകളുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!