Section

malabari-logo-mobile

സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക 16,982 കോടി ഇന്ന് നല്‍കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍

HIGHLIGHTS : 16,982 crore GST compensation arrears to states to be paid today: Finance Minister Nirmala Sitharaman

ദില്ലി: സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക പൂര്‍ണ്ണമായും ഇന്ന് തന്നെ നല്‍കുകയാണെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചു.
കുടിശ്ശികയായുള്ള 16,982 കോടി രൂപ ഇന്ന് തന്നെ സംസ്ഥാനങ്ങള്‍ക്ക് കൈമാറുകയാണെന്നും ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ അവര്‍ പറഞ്ഞു. അതേസമയം, നഷ്ടപരിഹാര ഫണ്ടില്‍ ഇപ്പോള്‍ ഈ തുക നല്‍കാന്‍ ഇല്ല. അതിനാല്‍ തന്നെ കേന്ദ്രം സ്വന്തം പോക്കറ്റില്‍ നിന്നാണ് തുക അനുവദിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഈ തുക ഭാവിയില്‍ നഷ്ടപരിഹാര സെസ് പിരിക്കുമ്പോള്‍ അതില്‍ നിന്ന് തിരിച്ചുപിടിക്കുമെന്നും മന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.

നേരത്തെ 18 ശതമാനമായിരുന്ന ശര്‍ക്കര പാനിയുടെ ജി.എസ്.ടി ഒഴിവാക്കി. പെന്‍സില്‍ ഷാര്‍പ്‌നെറിന്റെ ജിഎസ്ടി 18 ശതമാനമത്തില്‍ നിന്ന് ആറ് ശതമാനം കുറച്ച് 12 ശതമാനമാക്കി. ചില ട്രാക്കിങ് ഉപകരങ്ങളുടെ 18 ശതമാനമുണ്ടായിരുന്ന ജിഎസ്ടിയും ഒഴിവാക്കി.

sameeksha-malabarinews

കേന്ദ്ര സര്‍ക്കാര്‍ 2017 ല്‍ ജിഎസ്ടി നടപ്പാക്കിയ ശേഷം തുടര്‍ന്നുള്ള അഞ്ചു വര്‍ഷത്തേക്ക് സംസ്ഥാനങ്ങള്‍ക്ക് അവരുടെ നികുതി വരുമാന നഷ്ടത്തിന് പകരമായി കേന്ദ്ര സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ധാരണ. സംസ്ഥാനങ്ങള്‍ക്ക് വരുമാനത്തില്‍ ഒറ്റയടിക്ക് ഇടിവ് വരുന്നത് കൊണ്ടായിരുന്നു ഈ തീരുമാനം. അഞ്ച് വര്‍ഷം എന്നുള്ള കാലവാധി നീട്ടി നല്‍കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!