ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടുത്തം; പുകയില്‍ മുങ്ങി കൊച്ചി

കൊച്ചി:ബ്രഹ്മപുരം മാലിന്യ സംസ്‌ക്കരണ പ്ലാന്റിലെ തീപ്പിടുത്തം നിയന്ത്രണ വിധേയമാക്കാന്‍ കഴിയാതായതോടെ കൊച്ചി നഗരം പുകകൊണ്ട് നിറയുകയാണ്. അമ്പലമുകള്‍ മുതല്‍ പടിഞ്ഞാറ് മറൈന്‍ ഡ്രൈവ് വരെ അതിരൂക്ഷമായ പുകയാണ്.

ആളുകള്‍ക്ക് പുകമൂലം കണ്ണെരിച്ചിലും അസ്വസ്ഥതയും അനുഭവപ്പെടുന്നുണ്ട്.

ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് പ്ലാന്റില്‍ പ്ലാസ്റ്റിക് സംസ്‌ക്കരിക്കുന്ന മേഖലയില്‍ തീപിടുത്തം ഉണ്ടായത്. ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും അണയ്ക്കാന്‍ സാധിച്ചിട്ടില്ല.

രണ്ട്മാസത്തിനിടെ ഇത് നാലാം തവണയാണ് മാലിന്യക്കൂമ്പാരങ്ങള്‍ക്ക് തീപിടിക്കുന്നത്. സംഭവത്തിന് പിന്നില്‍ അട്ടിമറിയുള്ളതായി സംശയിക്കുന്നതായി കൊച്ചി മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top