ഫറോക്ക്: വൈവിധ്യമാര്‍ന്ന പഠനവിഭവങ്ങള്‍ അണിയിച്ചൊരുക്കി നേരറിവുമായി വിദ്യാര്‍ത്ഥികള്‍.പഠനോത്സവത്തിന്റെ ഭാഗമായി ചാലിയം ഗവ: ഫിഷറീസ് എല്‍ പി സ്‌കൂളിലാണ് ഓരോ വിഷയത്തിന്റേയും പഠനനേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കാനും സമൂഹത്തിനുമുന്നില്‍ അവതരിപ്പിക്കാനും കുട്ടികള്‍ക്ക് സാധിച്ചത്.
ഇംഗ്ലീഷ് , ഹിന്ദി അറബിക് ,മലയാളംഎന്നീ ഭാഷാ കോര്‍ണറുകളും കൂടാതെ വിദ്യാലയ മികവുകള്‍ ഗണിത കേളികള്‍,സ്‌കിറ്റുകള്‍, പരീക്ഷണങ്ങള്‍, കരകൗശ നിര്‍മാണം, രചനകള്‍ തുടങ്ങിയവയും വേറിട്ട കാഴ്ചകളായി. പഠനോത്സവം കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തംഗം എന്‍ കെ ബിച്ചിക്കോയ ഉദ്ഘാടനം ചെയ്തു.
കടലുണ്ടി ഗ്രാമ പഞ്ചായത്തംഗം സി. ആയിശാബീവി അദ്ധ്യക്ഷത വഹിച്ചു. ബിപിഒ കെ.പി. സ്റ്റിവി പഠനോത്സവ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.ബി ആര്‍ സി കോഡിനേറ്റര്‍ ടി. സീതി തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തി. പിടിഎ പ്രസിഡണ്ട് വി.ജമാല്‍, ബിആര്‍സി ട്രെയിനര്‍ കെ.സതി, പ്രധാനാധ്യാപകന്‍ ഇ .പി .ശ്രീനിവാസന്‍, സാമൂഹിക പ്രവര്‍ത്തകന്‍ കെ പി .ജലീല്‍ ചാലിയം, സ്റ്റാഫ് സെക്രട്ടറി എ. അബ്ദുള്‍ റഹീം, എന്നിവര്‍ സംസാരിച്ചു.




