മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ ഓര്‍മ്മയ്ക്കായി ആതുര സേവന രംഗത്ത് ഫൗണ്ടേഷന്‍ തുടങ്ങുന്നു

തിരൂര്‍: വാഹനാപകടത്തില്‍ കൊല്ലപ്പെട്ട യുവ മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ സ്മരണക്കായി സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് കെ എം ബഷീര്‍ ഫൗണ്ടേഷന്‍ ആരംഭിച്ചു. ജീവകാരുണ്യ- ആതുര ശുശ്രൂഷാ മേഖലയിലെ സേവനങ്ങളും സാംസ്‌കാരിക സാമൂഹിക വിഷയങ്ങളില്‍ സക്രിയമായ ഇടപെടലുമാണ് ഫൗണ്ടേഷന്റെ ലക്ഷ്യം. ജാതി – മത ഭേദമന്യേ അശരണര്‍ക്ക് ആശ്വസമാകാനും പാവങ്ങളുടെ കണ്ണീരൊപ്പാനും ഫൗണ്ടേഷന് കീഴില്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കും.

ഫൗണ്ടേഷന്‍ പ്രഖ്യാപനവും ലോഗോ പ്രകാശനവും തിരൂര്‍ ഖലീസ് കോണ്‍ഫറന്‍സ് ഹാളില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ മലേഷ്യ നിര്‍വഹിച്ചു. തിരൂര്‍ ജില്ലാ ആശുപത്രിയിലേക്കുള്ള വീല്‍ചെയര്‍ വിതരണോദ്ഘാടനം ജില്ലാ ആശുപത്രി കോവിഡ് ഇന്‍ചാര്‍ജ് ഡോ. ജമാല്‍ നിര്‍വഹിച്ചു.

ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മുഹമ്മദ് ബുഖാരി ചെറിയമുണ്ടം പദ്ധതി വിശദീകരിച്ചു. ജനറല്‍ കണ്‍വീനര്‍ ഡോ. മുഹമ്മദ് സലീം, കെ എം ബഷീറിന്റെ സഹോദരന്‍ അബ്ദുര്‍റഹ്മാന്‍ ഹാജി, താജുദ്ദീന്‍, ഇബ്റാഹീം ഹാജി, സത്താര്‍ വാണിയന്നൂര്‍, നജ്മുദ്ധീന്‍ എം, ഹാരിസ്, സുബൈര്‍ വാണിയന്നൂര്‍ എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top