രമയുടെ നിരാഹാരം തിരക്കഥ അനുസരിച്ചുള്ള നാടകമെന്ന് പിണറായി

pinarayiകൊല്ലം : ടിപി വധകേസിലെ ഗൂഢാലോചന സിബിഐ അനേ്വഷിക്കണമെന്നാവശ്യപ്പെട്ട് കെകെ രമ നടത്തുന്ന നിരാഹാര സമരം മുല്ലപ്പള്ളി തയ്യാറാക്കിയ തിരക്കഥയനുസരിച്ചുള്ള നാടകമാണെന്ന് പിണറായി വിജയന്‍. കേരളാ രക്ഷാ മാര്‍ച്ചിന് കൊല്ലത്ത് നല്‍കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

യുഡിഎഫിന്റെ കയ്യിലെ ചട്ടുകമാണ് രമയെന്ന് വിശേഷിപ്പിച്ച പിണറായി തങ്ങള്‍ക്ക് കിട്ടിയ വിവരമനുസരിച്ച് നിരാഹാര സമരം തുടങ്ങിയതിന് ശേഷം നടത്തുന്ന ആദ്യ മന്ത്രി സഭാ യോഗത്തില്‍ സിബിഐ അനേ്വഷണം പ്രഖ്യാപിക്കുമെന്നാണ് രമയും യുഡിഎഫും തമ്മിലുള്ള ധാരണ എന്നും പറഞ്ഞു.

ഏതനേ്വഷണം നടത്തിയാലും സിപിഐഎം ന് ഒരു ചുക്കുമില്ലെന്നും പിണറായി പറഞ്ഞു.

 

 

Share news
error: Content is protected !!
Scroll to Top