HIGHLIGHTS : കോട്ടക്കല്‍: ലോഡിറക്കുന്നതിനിടെ വൈദ്യുതിലൈനില്‍ ഉരസി വൈക്കോല്‍ കയറ്റിയ
കോട്ടക്കല്‍: ലോഡിറക്കുന്നതിനിടെ വൈദ്യുതിലൈനില്‍ ഉരസി വൈക്കോല്‍ കയറ്റിയ ലോറി പൂര്‍ണമായും കത്തിനശിച്ചു.കോട്ടക്കല്‍ അരീക്കലില്‍ തിങ്കളാഴ്ച ഉച്ചക്ക് ഒന്നിനാണ് അപകടം.
എടരിക്കോട് സ്വദേശി ഉണ്ണീരിക്ക് വേണ്ടി വന്ന വൈക്കോലാണ് ലോറിയടക്കം കത്തിനശിച്ചത്. വൈക്കോലിന് തീപിടിച്ചയുടനെ തൊഴിലാളികള്‍ ചാടി രക്ഷപ്പെട്ടു. മലപ്പുറത്ത് നിന്ന് ഇ കെ മോഹനന്റെ നേതൃത്വത്തില്‍ രണ്ടു യൂണിറ്റ് ഫയര്‍ഫോയ്‌സും തിരൂരില്‍ നിന്ന് ഒന്നും സ്ഥലത്തെത്തിയാണ് തീകെടുത്തിയത്. കോട്ടക്കല്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു.