Section

malabari-logo-mobile

ഗാനഗന്ധര്‍വന് ഇന്ന് എണ്‍പതാം പിറന്നാള്‍

HIGHLIGHTS : സമാനതകളില്ലാത്ത സ്വരമാധുരികൊണ്ട് തലമുറകളെ വിസ്മയിപ്പിച്ച മലയാളത്തിന്റെ ഗാനഗന്ധര്‍വന്‍ യേശുദാസിന് ഇന്ന് എണ്‍പതാം പിറന്നാള്‍. പ്രായത്തെ വെല്ലുന്ന ശബ്...

സമാനതകളില്ലാത്ത സ്വരമാധുരികൊണ്ട് തലമുറകളെ വിസ്മയിപ്പിച്ച മലയാളത്തിന്റെ ഗാനഗന്ധര്‍വന്‍ യേശുദാസിന് ഇന്ന് എണ്‍പതാം പിറന്നാള്‍. പ്രായത്തെ വെല്ലുന്ന ശബ്ദം മാധുര്യത്താല്‍ ഇന്നും ജനഹൃദയങ്ങളില്‍ സംഗീതത്തിന്റെ നിത്യവസന്തമായി തുടരുകയാണ് ദാസേട്ടന്‍.

എണ്‍പാതം ജന്മദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാനാണ് ആരാധകര്‍. ലോകമൊട്ടുക്കുള്ള ആരാധകര്‍ ആശംകള്‍ നേരുമ്പോളും അദേഹം തന്റെ പതിവു തെറ്റിക്കാതെ ഇത്തവണയും കുടുംബത്തോടൊപ്പം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. അരനൂറ്റാണ്ടിലേറെയായി മൂകാംബികയിലെ സംഗീതാര്‍ച്ചനയാണ് അദേഹത്തിന് ജന്മദിനാഘോഷം.

sameeksha-malabarinews

ഫോര്‍ട്ട് കൊച്ചിയില്‍ 1940 ജനുവരി 10 നാണ് യേശുദാസിന്റെ ജനനം. സംഗീതജ്ഞനും നാടക നടനുമായ അഗസ്റ്റിന്‍ ജോസഫാണ് പിതാവ്. മാതാവ് എലിസബത്ത്. 1961 ല്‍ പുറത്തിറങ്ങിയ കാല്‍പ്പാടുകള്‍ എന്ന ചിത്രത്തില്‍ ജാതിഭേദം മതദ്വേഷം എന്ന പാട്ടുപാടിയാണ് അദേഹം ചലച്ചിത്ര ലോകത്തെത്തുന്നത്. തുടര്‍ന്ന് സംഗീത ലോകത്തെ മഹാഗായകനായി വളര്‍ന്നു. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അദേഹം പാടിയിട്ടുണ്ട്.

മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌ക്കാരം ഏറ്റവുമ കൂടുതല്‍ തവണ നേടിയ യേശുദാസ് കേരള, തമിഴ്‌നാട്, ആന്ധ്ര, കര്‍ണ്ണാടക, ബംഗാള്‍ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്ള പുരസ്‌ക്കാരങ്ങളും നേടി. പത്മഭൂഷണ്‍, പത്മശ്രീ ബഹുമതികള്‍ നല്‍കി രാജ്യം അദേഹത്തെ ആദരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!