പരപ്പനങ്ങാടി : കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഐതിഹാസിക കര്‍ഷകസമരത്തിന് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ച് കിസാന്‍ സംഘര്‍ഷ് കോഡിനേഷന്‍ പരപ്പനങ്ങാടി മുനിസിപ്പല്‍കമ്മറ്റി സായാഹ്ന ധര്‍ണ്ണ നടത്തി.
പയനിങ്ങല്‍ ജംഗ്ഷനില്‍ വെച്ച് നടത്തിയ ധര്‍ണ്ണ കൗണ്‍സിലര്‍ ടി.കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു. റസാക്ക് മുല്ലേപ്പാട്ട്, ജയപ്രകാശ് അധികാരത്തില്‍,സി.പി.സക്കരിയ, ടി.സൈതു മുഹമ്മദ്, കെ കെ.കെ.ജയചന്ദ്രന്‍, എം.ബാലകൃഷ്ണന്‍, ലത്തീഫ് തെക്കേപ്പാട്ട് എന്നിവര്‍ സംസാരിച്ചു.
എം.പി.സുരേഷ് ബാബു, ഗിരീഷ് തോട്ടത്തില്‍,കുന്നുമ്മല്‍ മുസ്തഫ, അഡ്വ .സുള്‍ഫിക്കര്‍. ,എ.വി.വിജയകൃഷ്ണന്‍, അരവിന്ദന്‍ എന്നിവര്‍ ധര്‍ണ്ണക്ക് നേതൃത്വം നല്‍കി.




