Section

malabari-logo-mobile

കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ മര്‍ദന ദൃശ്യങ്ങള്‍ പുറത്ത്

HIGHLIGHTS : Killikollur police station beating scenes out

കൊല്ലം: കിളികൊല്ലൂര്‍ മര്‍ദനത്തില്‍ സ്റ്റേഷനിലെ സിസിടിവിയിലെ ഒരുഭാഗം പുറത്തുവിട്ട് പൊലീസ്. തര്‍ക്കത്തിനൊടുവില്‍ സൈനികനായ വിഷ്ണുവിന്റെ മുഖത്ത് ആദ്യം അടിക്കുന്നത് എഎസ്‌ഐ ആയ പ്രകാശ് ചന്ദ്രനാണ്. പൊലീസുകാരനായ പ്രകാശ് ചന്ദ്രന്‍, സൈനികനായ വിഷ്ണുവിന്റെ മുഖത്തടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അടിയേറ്റ സൈനികന്‍ തിരിച്ചടിക്കുന്നതും ഇരുവരും നിലത്ത് വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം.

ആദ്യം മുതലേ കുറ്റക്കാരായ പൊലീസുകാരെ സംരക്ഷിക്കാന്‍ ശ്രമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ തന്നെയാണ് സി സി ടി വി ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. 2 മിനുട്ടും 24 സെക്കന്റും മാത്രം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളില്‍ സ്റ്റേഷനിലേക്ക് വിഷ്ണു എത്തുന്നതും വനിതാ എസ് ഐയോട് പരാതി പറയുന്നതും വ്യക്തമാണ്. ഇതിനിടയിലാണ് എഎസ്‌ഐ പ്രകാശ് ചന്ദ്രന്‍ വിഷ്ണുവിന്റെ മുഖത്ത് ആഞ്ഞടിച്ചത്. പിന്നാലെ വിഷ്ണുവും തിരിച്ചടിച്ചു. സംഘര്‍ഷത്തില്‍ നിലത്തു വീണ സൈനികന്റെ ഷര്‍ട്ട് എഎസ്‌ഐ വലിച്ചുകീറി.

sameeksha-malabarinews

സിസിടിവി ദൃശ്യങ്ങള്‍ മുഴുവനായും പുറത്തു വിടണമെന്ന് വിഘ്നേഷ് അവശ്യപ്പെട്ടു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരെ സംരക്ഷിക്കുകയാണ്. ഇതിനാല്‍ പൊലീസില്‍ നിന്നും നീതി ലഭിക്കില്ലെന്നാണ് വിഘ്നേഷിന്റെ പ്രതികരണം. കോടതിയില്‍ സ്വകാര്യ അന്യായം നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം. ഓഗസ്റ്റ് 25നായിരുന്നു സംഭവം.

എംഡിഎഎ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാന്‍ വിളിച്ചുവരുത്തിയ ശേഷമാണ് പേരൂര്‍ സ്വദേശികളായ വിഘ്‌നേഷിനെയും വിഷ്ണുവിനെയും പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. മഫ്തിയിലുണ്ടായിരുന്ന എഎസ്‌ഐയും സൈനികനായ വിഷ്ണുവും തമ്മിലുണ്ടായ തര്‍ക്കത്തിന്റെ പേരിലാണ് ഇരുവര്‍ക്കുമെതിരെ കള്ളക്കേസ് ചമച്ചത്. ലഹരി കടത്ത് കേസില്‍ പ്രതികളെ കാണാനായി എത്തിയ രണ്ട് യുവാക്കള്‍ പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി എഎസ്‌ഐയെ ആക്രമിക്കുന്നു എന്ന തരത്തില്‍ വാര്‍ത്ത പുറത്തു വിടുകയും പിന്നാലെ കേസെടുക്കുകയും ആയിരുന്നു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!