‘നീ സൂക്ഷിക്കണം ഒരു കൊടും ക്രിമിനലാണവന്‍’; ആസിഫ് അലി ചിത്രം ‘കൂമന്‍’ ടീസര്‍ പുറത്ത്

ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘കൂമന്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. പൂര്‍ണ്ണമായും ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് ആസിഫ് അലി എത്തുന്നത്. കെ ആര്‍ കൃഷ്ണകുമാര്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

‘ഗിരിശങ്കര്‍’ എന്നാണ് ആസിഫ് അലി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കേരള തമിഴ് നാട് അതിര്‍ത്തിയിലെ മലയോര ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. വ്യത്യസ്ത സംസ്‌ക്കാരത്തിലുള്ള ആളുകള്‍ ഒന്നിച്ചു പാര്‍ക്കുന്ന ആ നാട്ടിലെ പൊലീസ് സ്റ്റേഷനിലേക്ക് വളരെ കര്‍ക്കശക്കാരനായ ഒരു ഉദ്യോഗസ്ഥന്‍ സ്ഥലംമാറി എത്തുന്നു. അയാളുടെ കര്‍ക്കശ്യ സ്വഭാവം ആ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട ആളുകളുടെയും നായകന്റെയും ജീവിതത്തെ കീഴ്‌മേല്‍ മറിക്കുന്നു. ഗ്രാമത്തിലെ സാധാരണ സംഭവങ്ങള്‍ അസാധാരമുള്ളതായി മാറുന്നു. അതിന്റെ പിന്നാലെയുള്ള നായകന്റെ യാത്രയുമാണ് സിനിമയുടെ കഥ ഇതിവൃത്തം.

ആല്‍വിന്‍ ആന്റണിയും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് കൂമന്‍ നിര്‍മ്മിക്കുന്നത്. അനന്യാ ഫിലിംസിന്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറിലാണ് നിര്‍മാണം. കൊല്ലങ്കോട്,ചിറ്റൂര്‍, പൊള്ളാച്ചി, മറയൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ ഈ ചിതം മാജിക് ഫ്രെയിം റിലീസ് ആണ് പ്രദര്‍ശനത്തിക്കുക.

അനൂപ് മേനോന്‍, ബാബുരാജ്, രണ്‍ജി പണിക്കര്‍ എന്നിവരും പ്രധാന താരങ്ങളാണ്.

 

Share news
error: Content is protected !!
Scroll to Top