വൃക്കരോഗികളുടെ ജീവന്‍ കൊണ്ട് കളിക്കുന്നു : കിഡ്‌നി പെന്‍ഷന്‍സ് വെല്‍ഫെയര്‍ സൊസൈറ്റി

മലപ്പുറം; വൃക്കരോഗികള്‍ക്കും വൃക്ക മാറ്റിവെച്ച രോഗികള്‍ക്കും അവര്‍ കഴിച്ചു കൊണ്ടിരിക്കുന്ന ബ്രാന്‍ഡഡ് മരുന്നുകള്‍ തന്നെ വാങ്ങി നല്‍കുന്നതിന്ന് യാതൊരു നിയമ തടസ്സവുമില്ലെന്ന് കിഡ്‌നി പേഷ്യന്‍സ് വെല്‍ഫയര്‍ സൊസൈറ്റി സക്രട്ടറി ഉമ്മര്‍ അറക്കല്‍. ജനറിക് മരുന്നുകള്‍ മാത്രമെ വാങ്ങി നല്‍കാന്‍ കഴിയൂ എന്ന് വാശി പിടിക്കുന്ന ചില മെഡിക്കല്‍ ഓഫീസര്‍മാര്‍ വൃക്ക മാറ്റിവെച്ച രോഗികളുടെ ജീവന്‍ കൊണ്ടാണ് കളിക്കുന്നതെന്ന് ഉമ്മര്‍ അറക്കല്‍ ഓര്‍മിപ്പിച്ചു. .

ഈ വിഷയത്തില്‍ സര്‍ക്കാറിന്റെ കൃത്യമായ ഉത്തരവുണ്ടായിട്ടും ജില്ലയിലെ ചില മെഡിക്കല്‍ ഓഫീസര്‍മാര്‍ നിഷേധ നിലപാട് സ്വീകരിക്കുകയാണ്. അല്‍പം മനുഷ്യത്വം ഇത്തരം സന്ദര്‍ഭങ്ങളില്‍ വൃക്കരോഗികളോട് കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വൃക്ക മാറ്റിവെച്ച മഹാ ഭൂരിഭാഗവും സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളില്‍ നിന്ന് ശസ്ത്രക്രിയക്ക് വിധേയരായവരാണ്, അവിടുത്തെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മരുന്ന് കഴിക്കാന്‍ അവര്‍ നിര്‍ബന്ധിതരാണ്.ജനറിക് മരുന്നുകള്‍ മാത്രമെ വാങ്ങി നല്‍കൂ എന്ന് വാശി പിടിക്കുന്നത് കൊണ്ട് ഫണ്ട് വകയിരുത്തി മരുന്ന് വാങ്ങിച്ച് നല്‍കുവാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ തയ്യാറായിട്ടും അതിന്റെ പ്രയോജനം വൃക്ക മാറ്റിവെച്ച രോഗികള്‍ക്ക് ലഭിക്കാത്ത സങ്കടകരമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് ഉമ്മര്‍ അറക്കല്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top