ആലുവയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി

കൊച്ചി: ആലുവയില്‍ നിന്ന് അസം സ്വദേശി തട്ടിക്കൊണ്ടുപോയ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഉന്നത പോലീസ് സംഘം സ്ഥത്തെത്തി പരിശോധന നടത്തുകയാണ്. ആലുവ മാര്‍ക്കറ്റിന് പിറക് വശത്ത് വേസ്റ്റുകള്‍ ഇടുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.

ശനിയാഴ്ച രാവിലെ 11.45 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.

കുട്ടിയെ സക്കീര്‍ എന്നയാള്‍ക്ക് കൈമാറിയതായി പിടിയിലായ പ്രതി അസഫാക്ക് ആലം പറഞ്ഞ സ്ഥലത്തുനിന്ന് തന്നെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

ആലുവ കെഎസ്ആര്‍ടസി ഗാരേജിന് സമീപത്തെ മുക്കാട്ട് പ്ലാസയില്‍ താമസിക്കുന്ന ബീഹാര്‍ സ്വദേശികളായ മഞ്ജയ് കുമാറിന്റെയും നീതു കുമാരിയുടെയും മകള്‍ അഞ്ചുവയസുകാരി ചാന്ദ്‌നി കുമാരിയെ ഇന്നലെ വൈകീട്ട് 3.30 മുതല്‍ കാണാതായത്.

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top