നടി ശോഭനയുടെ വീട്ടില്‍ മോഷണം

ചെന്നൈ: നടി ശോഭനയുടെ വീട്ടില്‍ മോഷണം. താരത്തിന്റെ ചെന്നൈയിലെ വീട്ടിലാണ് മോഷണം നടന്നത്. ശോഭനയുടെ വീട്ടില്‍ ജോലിക്ക് നിന്ന കടലൂര്‍ സ്വദേശി വിജയയാണ് മോഷണം നടത്തിയത്. കഴിഞ്ഞ മാര്‍ച്ച് മുതലാണ് വിജയ ഇവിടെ നിന്ന് മോഷണം നടത്തിതുടങ്ങിയത്. 41,000 രൂപയോളമാണ് ഇവിടെ നിന്ന് മോഷണം പോയതെന്നാണ് വിവരം.

വീട്ടില്‍ നിന്നും പണം നഷ്ടമാക്കുന്നു വെന്ന് സംശയം തോന്നിയ ശോഭന വിജയയോട് ചോദിച്ചിരുന്നുവെങ്കിലും അറിയില്ലെന്നായിരുന്നു ഇവര്‍ പറഞ്ഞിരുന്നത്രെ.

തുടര്‍ന്ന് ശോഭന പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരം ലഭിച്ചത്. ശോഭനയുടെ ഡ്രൈവര്‍ മുരുകന്റെ ഗൂഗിള്‍ പേ വഴി മകള്‍ക്ക് പണം കൈമാറിയതായി വിജയ സമ്മതിച്ചു. ഇതെതുടര്‍ന്ന് ശോഭന പരാതി പിന്‍വലിക്കുകയും വിജയയെയും ഡ്രൈവറെയും താക്കീത് ചെയ്യ്തു വിടുകയും ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top