വേങ്ങരയില്‍ എലിക്ക് വെച്ച വിഷം അബദ്ധത്തില്‍ കഴിച്ച് രണ്ടരവയസ്സുകാരന്‍ മരിച്ചു

വേങ്ങര; എലിക്ക് വെച്ച വിഷം കഴിച്ച് രണ്ടരവയസ്സുകാരന്‍ മരിച്ചു. വേങ്ങര കണ്ണമംഗലം കിളിനക്കോട് സ്വദേശി മൂസക്കുട്ടിയുടെ മകന്‍ ഷയ്യാഹ് ആണ് മരിച്ചത്.

ഒരാഴ്ച മുമ്പാണ് സംഭവം. വീട്ടില്‍ എലികളെ കൊല്ലാനായി വെച്ചിരുന്ന മരുന്ന് കുട്ടി അറിയാതെ എടുത്ത് കഴിക്കിക്കുയായിരുന്നു. കുട്ടി ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് കോഴഇക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top