കൂട്ടായിയില്‍ ചായക്കടക്ക് തീപിടിച്ചു; കട പൂര്‍ണ്ണമായും കത്തിനശിച്ചു

തിരൂര്‍ കൂട്ടായി സുല്‍ത്താന്‍ ബീച്ചില്‍ ചായക്കടക്ക് തീപിടിച്ചു. കട പൂര്‍ണ്ണമായും കത്തി നശിച്ചു. അസ്സൈനാര്‍ എന്നയാളുടെ കടയിലാണ് ഞായറാഴ്ച വൈകീട്ട് തീപിടുത്തമുണ്ടായത്. കടയിലെ ഗ്യാസ് സിലന്‍ഡറില്‍ നിന്നാണ് തീപിടുത്തമുണ്ടായത്.

ഗ്യാസില്‍ നിന്നും തീപടരുന്നത് കണ്ട് കടയിലുണ്ടായിരുന്നവര്‍ പുറത്തേക്ക ഓടി രക്ഷപ്പെട്ടു. ഗ്യാസ് സിലന്‍ഡര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഓലമേഞ്ഞ കട പൂര്‍ണ്ണമായും കത്തി നശിച്ചു. കടയിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലന്‍ഡറും കത്തിയിട്ടുണ്ട്.

ഓടിക്കൂടിയ നാട്ടുകാര്‍ തീയണക്കാന്‍ ശ്രമിച്ചെങ്ങിലും സാധിച്ചില്ല. തുടര്‍ന്ന തിരൂരില്‍ നിന്നുമെത്തിയ ഫയര്‍ ആന്റ് റസക്യൂ സംഘത്തിന്റെ സഹായത്തോടെ ് തീയണക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top