ഹരിതക്ക് പുതിയ സംസ്ഥാന കമ്മറ്റി

കോഴിക്കോട് : എംഎസ്എഫിന്റെ വനിതാ വിങ്ങായ ഹരിതക്ക് പുതിയ സംസ്ഥാന കമ്മറ്റി നിലവില്‍ വന്നു. ആയിഷാ ബാനുവാണ്(മലപ്പുറം) പുതിയ പ്രസിഡന്റ് . സക്രട്ടറിയായി റുമൈസ റഫീഖ്(കണ്ണൂര്‍)നെ തെരഞ്ഞെടുത്തു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

നജ് വ ഹനീന(മലപ്പുറം), ഷാഹിദ റാശിദ്(കാസര്‍കോട്), അയിഷ മറഇയം(പാലക്കാട്) എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. അഫ്ഷില, ഫായിസ,അഖില ഫര്‍സാന എന്നവരെ സക്രട്ടറിമാരായും. നയന സുരേഷ്(മലപ്പുറം)ട്രഷറര്‍ ആയും തെരഞ്ഞെടുത്തു.

ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ച്ത്.

കടുത്ത അച്ചടക്കരാഹിത്യം നടത്തി എന്നപേരില്‍ മുസ്ലീംലീഗ് ഉന്നതാധികാര സമിതിയാണ് കഴിഞ്ഞ ദിവസം ഹരിതയുടെ സംസ്ഥാനകമ്മറ്റി തന്നെ പിരിച്ചുവിട്ടത്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിനെതിരെ ലൈംഗിക അധിക്ഷേപം നടത്തിയിടെന്ന് പരാതി വനിതാ കമ്മീഷന് നല്‍കിയതിെ തുടര്‍ന്നാണ് ഹരിതയുടെ സംസ്ഥാന കമ്മറ്റി തന്നെ മരവിപ്പിച്ചത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •