Section

malabari-logo-mobile

‘ഖസാക്കിന്റെ ഇതിഹാസം’ നാടകം പരപ്പനങ്ങാടിയില്‍ ;പ്രവേശന പാസ് വിതരണം തുടങ്ങി

HIGHLIGHTS : 'khasakkinte ithihasam' drama has started distribution of admission pass in Parappanangadi

പരപ്പനങ്ങാടി: ഖസാക്കിന്റെ ഇതിഹാസം നാടകത്തിന്റെ പ്രവേശന പാസ് വിതരണം തുടങ്ങി.തൃക്കരിപ്പൂര്‍ കെ എം കെ സ്മാരക കലാസമിതിയുടെ ഖസാക്കിന്റെ ഇതിഹാസം നാടകാവതരണത്തിന്റെ പ്രവേശന പാസ്സ് ആദ്യ ടിക്കറ്റ് കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് നാടകസംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് ഹസ്സനില്‍ ടിക്കറ്റ് ഏറ്റു വാങ്ങി ഉദ്ഘാടനം ചെയ്തു. കെ വി രാജീവന്‍, തോട്ടത്തില്‍ ഗിരീഷ്, ജിതേഷ്, ബൈജു കെ തുടങ്ങിയവര്‍ പങ്കെടുത്തു.

പരപ്പനങ്ങാടിയിലെനാടകാസ്വാദകരും നാടക പ്രവര്‍ത്തകരും ചേര്‍ന്ന് രൂപം കൊടുത്ത ‘പരപ്പനാട് നാട്ടൊരുമ’യാണ് നാടകത്തിന് പരപ്പനങ്ങാടിയില്‍ വേദിയൊരുക്കുന്നത് .

sameeksha-malabarinews

ഏപ്രില്‍ 29, 30 മെയ് 1 തിയതികളില്‍ പരപ്പനങ്ങാടി എസ് എന്‍ എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ചാണ് നാടകാവതരണം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!