സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്റെ മകള്‍ ഖദീജ റഹ്‌മാന്‍ വിവാഹിതയായി. റിയാസദ്ദീന്‍ ഷെയ്ഖ് മുഹമ്മദ് ആണ് വരന്‍. വിവാഹം കഴിഞ്ഞ വിവരം റഹ്‌മാനും ഖദീജയും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 29നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.
എ.ആര്‍ റഹ്‌മാന്‍ സൈറാ ബാനു ദമ്പതികള്‍ക്ക് ഖദീജ, റഹീമ, അമീന്‍ എന്നിങ്ങനെ മൂന്ന് മക്കളാണ്.
രജനികാന്ത് നായകനായി എത്തിയ എന്തിരനിലൂടെയാണ് ഖദീജ സിനിമാ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നാലെ ഏതാനും തമിഴ് സിനിമകളില്‍ ഖദീജ ഗാനം ആലപിച്ചു. അടുത്തിടെ ഇന്റര്‍നാഷണല്‍ സൗണ്ട് ഫ്യൂച്ചര്‍ പുരസ്‌കാരവും ഖദീജയ്ക്ക് ലഭിച്ചിരുന്നു.




