ബ്രഹ്‌മാണ്ഡ ചിത്രം കെജിഎഫ് 2 ടീസര്‍ പുറത്ത്

ബ്രഹ്‌മാണ്ഡ ചിത്രം കെജിഎഫിന്റെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ കാഴ്ചക്കാരുടെ എണ്ണം കൊണ്ടും ലൈക്‌സ് കൊണ്ടും റോക്കിഭായ് സമൂഹമാധ്യമങ്ങളില്‍ തകര്‍ത്തുവരുകയാണ്.

2018 ഡിസംബറില്‍ പുറത്തിറങ്ങിയ കോലര്‍ സ്വര്‍ണഖനിയുടെ കഥ പറയുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം തെന്നിന്ത്യയില്‍ വലിയ ഹിറ്റായിരുന്നു. തിയറ്ററില്‍ മാത്രമേ ചിത്രം റിലീസ് ചെയ്യൂവെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

ടീസറിലെ ചില ഭാഗങ്ങള്‍ ലീക്കായതിനെത്തുടര്‍ന്നാണ് പ്രഖ്യാപിച്ചതിലും നേരത്തെ അണിയറപ്രവര്‍ത്തകര്‍ ടീസര്‍ പുറത്തിറക്കിയത്.പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത് യഷാണ്. നായകനായ യഷും വില്ലനായ സഞ്ജയ് ദത്തും ടീസറില്‍ എത്തുന്നുണ്ട്.

കന്നഡ ചിത്രത്തില്‍ നിര്‍മിക്കുന്ന സിനിമ ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലേക്കും മൊഴി മാറ്റം ചെയ്യും. രണ്ടാം ഭാഗം കേരളത്തില്‍ പ്രദര്‍ശ
നത്തിനെത്തിക്കുന്നത് പൃഥ്വിരാജ്
പ്രൊഡക്ഷന്‍സാണ്.

 

Share news
error: Content is protected !!
Scroll to Top