കൊച്ചി: അന്തരിച്ച സംവിധായകന്‍ കെ ജി ജോര്‍ജിനെതിരെ യുട്യൂബ് ചാനലിലൂടെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ സംവിധായകര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ ഓഫീസിന് പരാതി നല്‍കി.
കെ ജി ജോര്‍ജിന്റെ ഭാര്യ സെല്‍മ ജോര്‍ജാണ് സംവിധായകരായ ജോസ് തോമസിനും ശാന്തിവിള ദിനേശിനും എതിരെ പരാതി നല്‍കിയത്. ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഫെഫ്കയോടും ആവശ്യപ്പെട്ടു.
ശാന്തി വിള ദിനേശ് മുമ്പും ഇത്തരം പരാമര്‍ശം നടത്തിയിട്ടുണ്ട്. അന്ന് പരാതിപ്പെട്ടപ്പോള്‍ അദ്ദേഹം മാപ്പുപറഞ്ഞതാണെന്നും മകന്‍ അരുണിനൊപ്പം ഗോവയിലുള്ള സെല്‍മ പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




