ലോകകപ്പ് വേദിക്കായി സൗദി അറേബ്യ

റിയാദ്: 2034ലെ ഫുട്‌ബോള്‍ ലോകകപ്പ് വേദിക്കായി താത്പര്യം പ്രകടിപ്പിച്ച് സൗദി അറേബ്യ. ഏഷ്യയിലോ ഓഷ്യാനയിലോ ലോകകപ്പ് നടത്തുമെന്നാണ് ഫിഫ അറിയിച്ചിരിക്കുന്നത്. ഇതിനു പിന്നാലെയാണ് ഔദ്യോഗികമായി അപേക്ഷ സമര്‍പ്പിക്കുമെന്ന് സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചിരിക്കുന്നത്. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ പൂര്‍ണ പിന്തുണയും സൗദിക്കുണ്ട്.

ഫുട്‌ബോളിനോടുള്ള രാജ്യത്തിന്റെ സ്‌നേഹവും നിലവിലുള്ള സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഈ നീക്കമെന്നും സൗദി ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസ്താവനയില്‍ കുറിച്ചു. ക്ലബ്ബ് ഫുട്‌ബോളില്‍ വലിയ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതിന് പിന്നാലെയാണ് ലോകോത്തര ടൂര്‍ണമെന്റുകളിലും പങ്കാളിത്തം വഹിക്കാനുള്ള സൗദിയുടെ ഒരുക്കം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top