കെവിന്റെ ദുരഭിമാനക്കൊല; കൂടുതല്‍ പോലീസുകാര്‍ക്കെതിരെ നടപടി

കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട കെവിന്റെ ദുരഭമാനക്കൊലയുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്ത്. സംഭവത്തില്‍ കൂടുതല്‍ പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ട് ഗാന്ധിനഗര്‍ എഎസ്‌ഐ ബിജുവിനെയും പട്രോളിങിനുണ്ടായിരുന്ന പോലീസ് ജീപ്പ് ഡ്രൈവറെയും ഐജി വിജയ് സാഖറെ സസ്‌പെന്‍ഡ് ചെയ്തു.

കേസിലെ മുഖ്യപ്രതിയായ ഷാനു ചാക്കോയുമായി ബിജു ഫോണില്‍ സംസാരിക്കുന്നതിന്റെ ഓഡിയോയും ഐജിയുടെ റിപ്പോര്‍ട്ടും പുറത്ത് വന്ന സാഹചര്യത്തിലാണ് നടപിയെടുത്തിരിക്കുന്നത്.

തട്ടിക്കൊണ്ടുപോകലിനെ കുറിച്ച് ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ ആയിരുന്ന ബിജുവിന് അറിയാമായിരുന്നു എന്ന് കൊച്ചി റേഞ്ച് ഐ ജി ഡിജിപിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top