ബഹിരാകാശമേഖലയിലെ മുന്നേറ്റത്തിന് കെസ്പേസ് ധാരണാപത്രം ഒപ്പിട്ടു

HIGHLIGHTS : Kespace signs MoU for advancement in space sector

കേരളത്തിനുള്ളില്‍ ബഹിരാകാശ സാങ്കേതികവിദ്യ, പ്രതിരോധം തുടങ്ങി മറ്റു അനുബന്ധ മേഖലകളിലും വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കേരള സ്പേസ്പാര്‍ക്കും (കെസ്പേസ്) അനന്ത് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡും (എടിഎല്‍) ധാരണയായി. സ്പേസ്പാര്‍ക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജി ലെവിനും എടിഎല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സുബ്ബറാവോ പാവുലുരിയും ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ദേശീയ-അന്തര്‍ദേശീയ ബഹിരാകാശ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന വ്യാവസായിക ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതില്‍ സഹകരണം വഴിത്തിരിവാകും.

കെസ്‌പേസിനുള്ള സാങ്കേതിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ഉപദേശക പിന്തുണ, അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ എടിഎല്‍ സഹായം നല്‍കും. സംയുക്ത സംരംഭങ്ങള്‍, സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍സ്, വ്യവസായ കൂട്ടായ്മകള്‍ എന്നിവയിലൂടെ സഹകരണത്തിനുള്ള വഴികള്‍ ഇരുകക്ഷികളും തേടും.

sameeksha-malabarinews

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!