കേരളത്തിലെ ഏറ്റവും ഉയരം കൂടിയ വ്യക്തി മരിച്ചു

പാവറട്ടി: കേരളത്തിലെ ഏറ്റവും ഉയരം കൂടിയ വ്യക്തിയും ചലച്ചിത്ര നടനുമായ പാവറട്ടി പുതുമനശേരി സ്വദേശി പണിക്കവീട്ടില്‍ കമറുദ്ദീന്‍ (61 ) അന്തരിച്ചു. കബറടക്കം നടത്തി. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയില്‍ലായിരുന്നു.

ഏഴടി രണ്ടിഞ്ചാണ് ഉയരം. മലയാളം, ഹിന്ദി, തമിഴ്, കന്നട ഭാഷകളിലായി ഇരുപത്തിയഞ്ചോളം സിനിമകളില്‍ വേഷമിട്ടു. നടി റോജയോടൊപ്പം കന്നട സിനിമയില്‍ മുഴുനീള റോബോട്ട് ആയും അഭിനയിച്ചു. അത്ഭുത ദീപ് എന്ന വിനയന്‍ ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ഭാര്യ:ലൈല. മക്കള്‍: റൈഹാനത്ത്, റജീന.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top