Section

malabari-logo-mobile

കേരളത്തിലെ മിനി സ്വിറ്റ്‌സര്‍ലാന്‍ഡ്

HIGHLIGHTS : Kerala's mini Switzerland

സ്വിറ്റ്‌സര്‍ലാന്‍ഡിനു സമ്മാനമായി,അതിമനോഹരമായ കാഴ്ചകളും, പുല്‍മേടുകളും,മരങ്ങളും, തെളിഞ്ഞ ആകാശവുമൊക്കെയായി ഒരു മിനി സ്വിറ്റ്‌സര്‍ലാന്‍ഡ് നമ്മുടെയീ കുഞ്ഞു കേരളത്തിലുണ്ട്. എവിടെയെന്നാണോ?

മലബാറിന്റെ തേക്കടി,മലബാറിന്റെ ഊട്ടി എന്നെല്ലാം അറിയപ്പെടുന്ന കോഴിക്കോട് ജില്ലയിലുള്ള അതിമനോഹരമായ ഒരു സ്ഥലമാണ് കരിയാത്തുംപാറ. പെരുവണ്ണാമൂഴി ജലസംഭരണിയുടെ സമീപത്തായി, സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 1500 മീറ്റര്‍ ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
കൂറ്റന്‍ പാറക്കെട്ടുകളും,കക്കയം ഡാമില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളച്ചാട്ടവുമാണ് ഇവിടുത്തെ ആകര്‍ഷണം. ഇവിടം വ്യത്യസ്തമാക്കുന്ന മറ്റ് അതിമനോഹരമായ കാഴ്ചകളാണ് പൈന്‍ മരങ്ങളും,മലനിരകളും,ഉരുളന്‍ കല്ലുകളുമെല്ലാം.

sameeksha-malabarinews

തിരക്കുനിറഞ്ഞ ദൈനംദിന ജീവിതത്തില്‍നിന്ന് ഒന്നു വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അല്പസമയം സമാധാനമായി ചിലവഴിക്കാനും,ക്യാമ്പിങ്ങിനും പറ്റിയൊരിടമാണ് കരിയാത്തുംപാറ.
വേനല്‍ക്കാലത്ത് വെയില്‍ അനുഭവപ്പെടുന്നതിനാല്‍, ചെറിയ രീതിക്ക് മഞ്ഞുവീഴുന്ന ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ നല്ല സമയം. കോഴിക്കോട് നിന്ന് ബസ്മാര്‍ഗ്ഗം ഏകദേശം ഒന്നരമണിക്കൂര്‍ സമയമെടുത്ത് കരിയാത്തുംപാറയിലേക്ക് എത്തിച്ചേരാം.

ഒട്ടനവധി അപകടമരണങ്ങള്‍ നടന്ന സ്ഥലമായതുകൊണ്ട് തന്നെ ഇവിടെ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ ഒന്ന് വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കുക എന്നതാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!