ഇടുക്കി: ചിന്നക്കനാലില്‍ പ്രതികളെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം. സിവില്‍ പോലീസ് ഓഫീസര്‍ ദീപക്കിന് കുത്തേറ്റു. കഴുത്തിനും നെറ്റിയിലും മുതുകിലും ആയാണ് സിപിഒക്ക് കുത്തേറ്റത്. പരിക്കുകള്‍ ഗുരുതരമെന്നാണ് വിവരം. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആക്രമണം ഉണ്ടായത്.
കായംകുളത്ത് നിന്ന് എത്തിയ പൊലീസ് സംഘമാണ് ആക്രമണത്തിനിരയായത്. പരിക്കേറ്റ ഉദ്യോഗസ്ഥന്റെ ശസ്ത്രക്രിയ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പൂര്‍ത്തിയായി. ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
എസ് ഐ ഉള്‍പ്പെടെ 5 പോലീസുകാരാണ് സംഘത്തിലുണ്ടായിരുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




