കണ്ണിന്റെ ആരോഗ്യത്തിന് ഇവ കഴിച്ചുനോക്കൂ….

– അവോക്കാഡോയില്‍ ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍, രാത്രി കാഴ്ച വര്‍ദ്ധിപ്പിക്കുകയും ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കുകയും ചെയ്യുന്നു.

– കാഴ്ചശക്തി നിലനിര്‍ത്തുന്നതിന് ആവശ്യമായ പോഷകങ്ങളും ധാതുക്കളും ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് പപ്പായ.

– സിട്രസ് പഴങ്ങളായ ഓറഞ്ച്, നാരങ്ങ, മുന്തിരി എന്നിവയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍,ഇത് കണ്ണിലെ കോര്‍ണിയ ഉള്‍പ്പെടെയുള്ള ബന്ധിത ടിഷ്യു രൂപീകരിക്കുന്നതിനും,പരിപാലിക്കുന്നതിനും സഹായിക്കുന്നു.

– ആപ്രിക്കോട്ടില്‍ സിങ്ക്, കോപ്പര്‍, വിറ്റാമിന്‍ സി, ഇ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍,മാക്യുലര്‍ ഡീജനറേഷന്റെ വികാസത്തെ ചെറുക്കുന്നു

 

Share news
error: Content is protected !!
Scroll to Top