കേരളം ത്യാഗത്തിന്റെയും വിശുദ്ധിയുടെയും ബലിപെരുന്നാല്‍ ആഘോഷിക്കുന്നു

download (1)കോഴിക്കോട് : കേരളം ബലിപെരുന്നാള്‍ ആഘോഷത്തിന്റെ നിറവില്‍.. വിശ്വാസികള്‍ പള്ളികളിലും പ്രത്യേകം തയ്യാറാക്കിയ ഈദ് ഗാഹ്കളിലും നടന്ന പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം പുറത്തിറങ്ങി പരസ്പരം സ്‌നേഹം പങ്കുവെച്ചും ആശംസകല്‍ നേരുകയും ചെയ്യുകയാണ്.
പ്രവാചകന്‍ ഇബ്രാഹിം നബി തന്റെ പുത്രന്‍ ഇസ്മായിലിനെ ദൈവകല്‍പ്പന അനുസരിച്ച് ബലി നല്‍കാന്‍ തീരുമാനിച്ചതിന്റെ ഓര്‍മ്മക്കായാണ് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്.
ബലിപെരുന്നാളിന്റെ പ്രധാന സവിശേഷതയായ ബലകര്‍മ്മം നടന്നുകഴിഞ്ഞു, ബലിമാംസം മഹല്ലകമ്മറ്റികളുടെയും മതസംഘടനകളുടെയും നേതൃത്വത്തില്‍ വിതരണം ചെയ്ത് തുടങ്ങും.

 

Share news
error: Content is protected !!
Scroll to Top