Section

malabari-logo-mobile

2018 ഓടെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും വൈഫൈ

HIGHLIGHTS : ദില്ലി: രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാ ഗ്രാമപഞ്ചായത്തുകളിലും വൈഫൈ കണക്ഷന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. 2018 ഒക്ടോബറോടെ എല്ലാ ഗ്രാമപഞ്ചായത...

imagesദില്ലി: രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാ ഗ്രാമപഞ്ചായത്തുകളിലും വൈഫൈ കണക്ഷന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. 2018 ഒക്ടോബറോടെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും വൈഫൈ ലഭ്യമാക്കുമെന്നും ടെലികോം സെക്രട്ടറി ജെഎസ് ദീപക് വ്യക്തമാക്കി. ദില്ലിയില്‍ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍(സിഒഎഐ) സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് നെറ്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് രാജ്യത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും വൈഫൈ സംവിധാനം ലഭ്യമാക്കുന്നത്. ഇതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. പദ്ധതിയുടെ ആദ്യ പടിയായി അടുത്ത വര്‍ഷം മാര്‍ച്ചോടെ ഒരു ലക്ഷത്തോളം ഗ്രാമ പഞ്ചായത്തുകളില്‍ വൈഫൈ സംവിധാനം നടപ്പിലാക്കും. 80-100 എംബിപിഎസ് ഡേറ്റയാകും ലഭ്യമാകുക. സംസ്ഥാന സര്‍ക്കാരുകളേയും ഉള്‍പ്പെടുത്തി മറ്റൊരു പദ്ധതിയ്ക്കും കേന്ദ്ര ഗവണ്‍മെന്റ് ലക്ഷ്യം വെയ്ക്കുന്നതായും ദീപക് പറഞ്ഞു.

sameeksha-malabarinews

2015-2016 ലെ വാര്‍ഷിക റിപ്പോര്‍ട്ടും സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ അവതരിപ്പിച്ചു. 2020 ഓടെ 800 മില്ല്യന്‍ ആളുകള്‍ക്ക് വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് സേവനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ 250 മില്ല്യന്‍ ആളുകള്‍ക്ക് സേവനം ലഭ്യമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!