ആരുടെ മുന്നിലും നട്ടെല്ല്‌ വളച്ചിട്ടില്ല;പദവിക്കായി ഇതുവരെയും സമീപിച്ചിട്ടില്ല;സെന്‍കുമാര്‍

t-p-senkumarതിരുവനന്തപുരം: ഡിജിപി പദവി ഒഴിയുന്നത്‌ പൂര്‍ണ സംതൃപ്‌തിയോടെയാണന്നും സ്ഥാനങ്ങള്‍ക്ക്‌ വേണ്ടി ഇതുവരെ ആരുടെ മുന്നിലും നട്ടെല്ല്‌ വളച്ചിട്ടില്ലെന്നും ടി പി സെന്‍കുമാര്‍. തന്റെ ഫേസ്‌ബുക്ക്‌ പേജിലൂടെയാണ്‌ അദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌.

ഇതൊരുപക്ഷെ ഡിജിപി എന്ന നിലയിലുള്ള തന്റെ അവസാന ഫെയ്‌സ്ബുക്ക് പോസ്റ്റായിരിക്കും എന്ന് സൂചിപ്പിച്ചാണ് സെന്‍കുമാര്‍ കുറിപ്പ് ആരംഭിക്കുന്നത്. താന്‍ സര്‍വ്വീസില്‍ പ്രവേശിച്ചിട്ട് 35 വര്‍ഷമായി. ഇതുവരെയും സ്ഥാനമാനങ്ങള്‍ക്കായി ആരുടെ പിന്നാലെയും ശുപാര്‍ശയുമായി ചെന്നിട്ടില്ല. ആരേയും പ്രീതിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. വഴിവിട്ട ഇടപെടലുകള്‍ അവസാനം വരെയും എതിര്‍ത്തു. സത്യസന്ധതയും നീതിയും എപ്പോഴും മുറുകെപ്പിടിച്ചിരുന്നു. ഒരു കീഴുദ്യോഗസ്ഥനോടും നിയമവിരുദ്ധമായി ഒന്നും ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഉത്തമബോധ്യമുണ്ടെന്നും ടിപി സെന്‍കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Share news
error: Content is protected !!
Scroll to Top