കള്ള്‌ ഷാപ്പുകളുടെ നിലവാരം ഉറപ്പാക്കണം; ഹൈക്കോടതി

Kerala-Toddy-largeകൊച്ചി: സംസ്ഥാനത്തെ കള്ളുഷാപ്പുകളുടെ നിലവാരം ഉറപ്പാക്കണമെന്ന്‌ ഹൈക്കോടതി. ഇതിനായി ഷാപ്പുകളില്‍ പരിശോധന നടത്തി രണ്ടാഴ്‌ചക്കുള്ളില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ആക്‌ടിംഗ്‌ ചീഫ്‌ ജസ്റ്റീസ്‌ അശോക്‌ ഭൂഷണ്‍ എ എം ഷെഫീക്ക്‌ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റേതാണ്‌ ഈ നിര്‍ദ്ദേശം.

ഷാപ്പുകളുടെ നിലവാരം ഉറപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ പാലക്കാണ്‌ ചിറ്റൂര്‍ സ്വദേശി ഷാബു നല്‍കിയ ഹര്‍ജിയിലാണ്‌ കോടതി നിര്‍ദ്ദേശം.

Share news
error: Content is protected !!
Scroll to Top