കൊച്ചി: മറൈന്‍ ഡ്രൈവില്‍ ഞായറാഴ്‌ച നടത്തുമെന്ന് പ്രഖ്വാപിച്ചിട്ടുള്ള കിസ്സ് ഓഫ് ലൗവില്‍ ഹൈക്കോടതി ഇടപെടില്ല. പ്രതിഷേധം തടയണമെന്ന് ആവശ്യപ്പെട്ട് സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീര്‍പ്പ്. പ്രതിഷേധം നേരിടാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ തൃപ്‌തികരമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.
ചുംബന പ്രതിഷേധ സമരത്തിന് അനുമതി നല്‍കില്ലെന്നും പ്രതിഷേധ സമരത്തില്‍ നിയമലംഘനം നടന്നാല്‍ നേരിടാന്‍ പോലീസ് സജ്ജരാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സമരത്തിന് പോലീസ് ഇതുവരെ അനുമതി നല്‍കിയിട്ടില്ല.
അതേസമയം പരിപാടിക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് യുവമോര്‍ച്ച അടക്കമുള്ള സംഘടനകള്‍ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.



