കുട്ടിയെ പട്ടികൂട്ടിലടച്ച സംഭവം സ്‌കൂള്‍ പൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്‌

Untitled-1 copyകൊച്ചി: കുട്ടിയെ പട്ടികൂട്ടിലടച്ച സംഭവത്തില്‍ തിരുവനന്തപുരം കട്ടപ്പനക്കുന്ന്‌ ജവഹര്‍ സ്‌കൂള്‍ പൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്‌. കുട്ടിയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ഉത്തരവ്‌. അടിസ്ഥാന സൗകര്യം ഒരുക്കാതെ സ്‌കൂള്‍ തുറക്കാന്‍ ആവില്ലെന്ന്‌ ഉത്തരവില്‍ സുപ്രീം കോടതി വ്യക്തമാക്കി.

സ്‌കൂള്‍ പൂട്ടാന്‍ ഡിപിഐ നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ്‌ പൊതു വിദ്യഭ്യാസ സെക്രട്ടറി സ്റ്റേ ചെയ്‌തിരുന്നു. ഡിപിഐ നല്‍കിയ നിര്‍ദേശം റദ്ദ്‌ ചെയ്‌ത സര്‍ക്കാര്‍ നടപടി ശരിയല്ലെന്ന്‌ കോടതി നിരീക്ഷിച്ചു. സ്‌കൂള്‍ പൂട്ടാനുള്ള ഡിപിഐയുടെ ഉത്തരവിനെ ചോദ്യം ചെയ്‌ത്‌ സ്‌കൂള്‍ മാനേജ്‌മെന്റ്‌ പൊതുവിദ്യഭ്യാസ സെക്രട്ടറിക്ക്‌ നല്‍കിയ അപ്പീല്‍ പരിഗണിച്ചായിരുന്നു ഉത്തരവ്‌ സ്റ്റേ ചെയ്‌തത്‌.

കുട്ടികളുടെ അദ്ധ്യയനം മുടങ്ങാതിരിക്കാന്‍ ഈ വര്‍ഷത്തേക്കാണ്‌ സ്‌കൂള്‍ തുറക്കാന്‍ അനുമതി നല്‍കുന്നത്‌ എന്നാണ്‌ വിദ്യഭ്യാസമന്ത്രി പികെ അബ്‌ദുറബ്ബ്‌ വിശദീകരിച്ചത്‌.

Share news
error: Content is protected !!
Scroll to Top