Section

malabari-logo-mobile

കേരളത്തില്‍ ഞായറാഴ്ച ലോക്ക്ഡൗണും, രാത്രികാല കര്‍ഫ്യൂവും ഒഴിവാക്കി

HIGHLIGHTS : തിരുവന്തപുരം; സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതും, രാത്രി കാല കര്‍ഫ്യൂവും ഇനി ഉണ്ടാകില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്...

തിരുവന്തപുരം; സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതും, രാത്രി കാല കര്‍ഫ്യൂവും ഇനി ഉണ്ടാകില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഞായറാഴ്ച ലോക്ക് ഡൗണും, കര്‍ഫ്യൂവും ഒഴിവാക്കിയ കാര്യം അറിയിച്ചത്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകനയോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.

sameeksha-malabarinews

കൂടാതെ സംസ്ഥാനത്ത് ഉന്നതവിദ്യഭ്യാസ സ്ഥാപനങ്ങള്‍ തുറക്കും. ഒക്ടോബര്‍ നാലാം തിയ്യതി മുതലായിരിക്കും കോളേജില്‍ ക്ലാസുകള്‍ തുടങ്ങുക. അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും ക്ലാസുകള്‍ തുടങ്ങുക.വിദ്യഭ്യാസ വകുപ്പ് ഇതിനായുള്ള ക്രമീകരണങ്ങള്‍ സ്വീകരിക്കും. അധ്യാപകര്‍ക്ക് വാക്‌സിനേഷന് മുന്‍ഗണന നല്‍കും.

ഒരു ഡോസ് വാക്‌സിനെങ്ങിലും എടുത്തഅധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കുമായിരിക്കും ക്ലാസില്‍ പ്രവേശിക്കാന്‍ അനുവദിക്കുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!