Section

malabari-logo-mobile

സഹകരണ മേഖലയില്‍ ഇഡി അന്വേഷിക്കേണ്ടതില്ല; കെടി ജലീലിനെ തള്ളി പിണറായി

HIGHLIGHTS : തള്ളിയത് ഏആര്‍ നഗര്‍ ബാങ്കിലെ ക്രമക്കേടുകള്‍ ഈഡി അന്വേഷിക്കണമെന്ന ആവിശ്യം

തിരുവനന്തപുരം:  കേരളത്തിലെ സഹകരണമേഖലയില്‍ ഇഡി ഇടപെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജലീലിന്റെ നടപടി ശരിയായില്ലെന്ന സൂചന നല്‍കിക്കൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ചോദ്യം ചെയ്തതിന് ശേഷം ഇഡിയില്‍ ജലീലിന് വിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ടാകുമെന്നും മൂുഖ്യമന്ത്രി പറഞ്ഞു.

ഏആര്‍ നഗര്‍ സഹകരണ ബാങ്കിലെ ഇടപാടുകളെ കുറിച്ചും ക്രമക്കേടുകളെ കുറിച്ചും ഇഡി അന്വേഷിക്കണമെന്ന് ജലീല്‍ ആവിശ്യപ്പെട്ടിരുന്നു ഇതാണ് ഇപ്പോള്‍ മുഖ്യമന്ത്രി തന്നെ തള്ളിയിരിക്കുന്നത്. ഏആര്‍ നഗര്‍ബാങ്കിനെതിരെ വകുപ്പ് തല
അന്വേഷണം നടന്നുവരികയാണെന്നും
, ഇപ്പോള്‍ ഹൈക്കോടതിയുടെ സ്‌റ്റേ നിലില്‍ക്കുന്നതിനാലാണ് നടപടിയുണ്ടാകാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രമക്കേടുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

sameeksha-malabarinews

മുസ്ലീംലീഗിന്റെ നിയന്ത്രണത്തിലുള്ള ഏആര്‍ സര്‍വ്വീസ് സഹകരണബാങ്കില്‍ വലിയ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നുവെന്നും, മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും ബാങ്കിന്റെ മുന്‍ സക്രട്ടറി ഹരികുമാറും ചേര്‍ന്ന് കോടികളുടെ ക്രമക്കേട് നടത്തിയെന്നും ഇന്നലെ ജലീല്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനം വിളച്ചുചേര്‍ത്ത് പറഞ്ഞിരുന്നു. സഹകരണവകുപ്പ് പുതുതായി കണ്ടെത്തിയ ക്രമക്കേടുകളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജലീല്‍ ഈ വാര്‍ത്തസമ്മേളനം വിളിച്ചുചേര്‍ത്തത്. ഈ വാര്‍ത്താസമ്മേളനത്തില്‍ ജലീല്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ കടുത്ത അഴിമതി ആരോപണങ്ങളാണ് ഉയര്‍ത്തിയത്. ഇവ ഈഡി അന്വേഷിക്കണമെന്നാണ് ജലീല്‍ ആവിശ്യപ്പെട്ടത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!